നോയിഡ: രോഗബാധയില്ലെന്ന് രണ്ട് പരിശോധന ഫലങ്ങളില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രി വിട്ട രണ്ടു പേരില്‍ മൂന്നാമത്തെ പരിശോധനാ ഫലം പോസറ്റീവ്. വൈറസ് സ്ഥിരീകരിച്ചതോടെ ഇവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നോയിഡയിലെ ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ രോഗലക്ഷണങ്ങളെത്തുടര്‍ന്ന് പ്രവേശിപ്പിച്ച രോഗികളുടെ സാംപിളുകള്‍ 24 മണിക്കൂര്‍ ഇടവേളയിലാണ് രണ്ട് തവണ ശേഖരിച്ചത്. ഇത് രണ്ടും നെഗറ്റീവ് ആയതിനെത്തുടര്‍ന്നാണ് ഇരുവരേയും ആശുപത്രി ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ആശുപത്രി വിടും മുന്‍പ് മൂന്നാമത് ഒരു പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിരുന്നു. ഈ ഫലമാണ് പോസറ്റീവ് ആയത്.
തുടര്‍ന്ന് ഞായറാഴ്ചയോടെ രണ്ടു പേരെയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.