- രഞ്ജിനി ജോര്ജ്
കോവിഡ് -19 എന്ന മഹാമാരി ലോക രാഷ്ട്രങ്ങളെ കാർന്നു തിന്നുമ്പോൾ ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം എന്ന കൊച്ചു സംസ്ഥാനം പ്രതിരോധ മതിൽ തീർത്തു ലോകത്തെ ഞെട്ടിക്കുകയാണ്. ഏപ്രിൽ 13 വരെ ഉള്ള കണക്കു പ്രകാരം 385രോഗ ബാധിതരിൽ 182 പേർ സുഖം പ്രാപിച്ചു. 93 ഉം 88ഉം വയസ്സുള്ള വൃദ്ധ ദമ്പതികൾ ആരോഗ്യത്തോടെ വീട്ടിലേക്കു മടങ്ങിയവരിൽ പെടുന്നു. അസുഖം ഭേദമായ വിദേശ പൗരൻമാർ കേരളത്തെ വാനോളം പുകഴ്ത്തുന്നു. ഹൃദയസംബന്ധമായ
രോഗമുണ്ടായിരുന്ന 2പേർ മാത്രം ആണ് മരണത്തിനു കീഴടങ്ങിയത്.
കേരളം ലോകത്തിന്റെ മുമ്പിൽ തല ഉയർത്തി നിൽക്കുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട 5 വിഭാഗങ്ങളാണ് ഉള്ളത്. ഒന്നാമതായി, ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചറും, മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അടങ്ങുന്ന നിസ്സീമ മായ കരുതലുള്ള ഗവൺമെന്റ്. രണ്ടാമതായി, അർപ്പണബോധവും സേവനസന്നദ്ധതയും ഉള്ള ഡോക്ടർമാർ, നഴ്സുമാർ, പാരമെഡിക്കൽ പ്രവർത്തകർ അടങ്ങിയ മെഡിക്കൽ സംഘം. മൂന്നാമതായി കാക്കി എന്ന വസ്ത്രത്തെ ഭയത്തോടെ മാത്രം സമീപിച്ചിരുന്ന ജനങ്ങൾ ഇന്ന് പോലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് എന്നീ ഡിപ്പാർട്ട്മെന്റ്കൾ ഊണും ഉറക്കവുമില്ലാതെ ജനങ്ങളുടെ ജീവന് കരുതലായി അത്യന്തം ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നത് കണ്ടു കാക്കിയെ നെഞ്ചിലേറ്റിയി രിക്കുന്നു. നാലാമതായി, സംസ്ഥാനത്തിന്റെ കൊച്ചുഗ്രാമത്തിൽ പോലും പ്രവർത്തനസജ്ജരായ രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക നേതാക്കളും ആരോഗ്യ പ്രവർത്തകരും കൊറോണ പ്രതിരോധത്തിനു വേണ്ടി മാത്രം സർക്കാർ നിയോഗിച്ച രണ്ടുലക്ഷത്തോളം യുവജനങ്ങളും അടങ്ങിയ സാമൂഹ്യക്ഷേമ വിഭാഗം. അവസാനമായി സ്വയം സാമൂഹ്യ അകലം പാലിക്കുകയും മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ മുൻകരുതൽ എടുക്കുകയും നിയമത്തെയും ഗവൺമെന്റ് നെയും അനുസരിക്കുകയും ചെയ്യുന്ന കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ.
അഞ്ചു വിഭാഗങ്ങളും തോളോട് തോൾ ചേർന്ന് അഹോരാത്രം കഷ്ടപ്പെടുന്നതുകൊണ്ടാണ് ഈ മഹാമാരിയെ മാതൃകാപരമായി നേരിടുന്നത്. അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും ഈ പ്രവർത്തനങ്ങൾക്ക് ഓരോ മലയാളിക്കും അഭിമാനിക്കാം.ഇതിൽ ഓരോ വിഭാഗങ്ങളും അവരുടെ പ്രവർത്തനശൈലിയും പ്രത്യേക പ്രതിപാദിക്കപ്പെടെ ണ്ടതും, അഭിനന്ദനം അർഹിക്കുന്നതുമാണ്.
നാളെ കരുതലിന്റെ കരുത്തോടെ കേരള ഗവൺമെന്റ്.