ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 65 ശതമാനവും പുരുഷന്മാര്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. 60 വയസില്‍ താഴെയുള്ള പുരുഷന്മാരാണ് മരണത്തിന് കീഴടങ്ങിയത്. പുരുഷന്മാരെ അപേക്ഷിച്ച് നോക്കുേമ്ബാള്‍ സ്ത്രീകളുടെ മരണനിരക്ക് കുറവാണ്.
ഏപ്രില്‍ 30 വരെയുള്ള കണക്കുപ്രകാരം രാജ്യത്താകെ 1074 പേരാണ് കോവിഡ് മൂലം മരിച്ചത്. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരെയാണെന്ന് അമേരിക്കന്‍ ജേണലിലും പഠനറിപ്പോര്‍ട്ട് വന്നിരുന്നു. ന്യൂയോര്‍ക് സിറ്റിയിലെ 12 ആശുപത്രികളില്‍ ചികിത്സയിലുള്ള 5700 കോവിഡ് രോഗികളില്‍ 60 ശതമാനവും പുരുഷന്മാരാണെന്നാണ് ഏപ്രില്‍ 22നു പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. അതില്‍ തന്നെ 373 പേര് തീവ്രപരിചരണവിഭാഗത്തിലാണ്. അക്കൂട്ടത്തിലും 66.5 ശതമാനവും പുരുഷന്മാരാണത്രെ.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പ്രമേയം എന്നീ രോഗങ്ങളുള്ളവരിലാണ് കോവിഡ് കൂടുതല്‍ സങ്കീര്‍ണമാകുന്നത്. ഇന്ത്യയില്‍ പ്രായമുള്ളവരിലും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരിലും കോവിഡ് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ 78 ശതമാനത്തോളവും ഇതിലേതെങ്കിലും രോഗങ്ങള്‍ ഉള്ളവരാണ്. അതില്‍ തന്നെ 51.2 ശതമാനം 60 വയസിനു മുകളിലുള്ളവരുമാണ്. 42 ശതമാനം 60നും 75നുമിടെ പ്രായമുള്ളവരാണ്. 9.2 ശതമാനം മാത്രമാണ് 75 വയസിനു മുകളിലുള്ളവര്‍.