ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ്-19 ബാധിതരുടെ രോഗമുക്തി നിരക്കുയര്ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രണ്ടാഴ്ച മുമ്ബ് 13% പേരാണു രോഗമുക്തരായിരുന്നതെങ്കില് ഇപ്പോഴത് 25.19% പേരാണ്. നിലവില്‍ രാജ്യത്തെ കോവിഡ് മരണനിരക്ക് 3.2 ശതമാനമാണ്. മരിച്ചവരില്‍ 65 ശതമാനവും പുരുഷന്മാരാണ്. 86% പേര്‍ക്കും മറ്റു ഗുരുതരരോഗങ്ങളുണ്ടായിരുന്നു.
ആഗോളതലത്തില്‍ കോവിഡ് മരണനിരക്ക് ഏഴ് ശതമാനമാണ്.രാജ്യത്ത് ഇതുവരെ ആകെ 8324 പേര് രോഗമുക്തരായി. 24 മണിക്കൂറിനുള്ളില്‍ 630 പേര് രോഗമുക്തരായതായും കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.