തിരുവനന്തപുരം: കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിര്‍ബന്ധമാക്കിയ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1,974 കേസുകള്‍. ഇന്നലെ വൈകീട്ട് നാലുമുതല്‍ ഇന്ന് വൈകീട്ട് മൂന്നുവരെയുള്ള കണക്കനുസരിച്ചാണിത്. നിരോധനം ലംഘിച്ച്‌ യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3,699 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 3,573 പേരാണ്. 2,398 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 165, 159, 125

തിരുവനന്തപുരം റൂറല്‍ – 494, 522, 317

കൊല്ലം സിറ്റി – 314, 314, 217

കൊല്ലം റൂറല്‍ – 319, 325, 296

പത്തനംതിട്ട – 412, 415, 331

ആലപ്പുഴ- 145, 158, 100

കോട്ടയം – 115, 133, 18

ഇടുക്കി – 293, 103, 39

എറണാകുളം സിറ്റി – 71, 86, 43

എറണാകുളം റൂറല്‍ – 129, 106, 79

തൃശൂര്‍ സിറ്റി – 268, 290, 202

തൃശൂര്‍ റൂറല്‍ – 207, 238, 137

പാലക്കാട് – 184, 209, 121

മലപ്പുറം – 148, 202, 85

കോഴിക്കോട് സിറ്റി – 128, 128, 120

കോഴിക്കോട് റൂറല്‍ – 100, 10, 45

വയനാട് – 58, 10, 39

കണ്ണൂര്‍ – 126, 128, 72

കാസര്‍ഗോഡ് – 23, 37, 12