ന്യൂഡല്‍ഹി: മേയ് 17വരെ ലോക്ഡൗണ്‍ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാനും അനുമതി. ബാറുകള്‍ തുറക്കില്ല.
പാന്‍, ഗുഡ്ക, പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും തുറന്നു പ്രര്ത്തിക്കാന് അനുമതിയുണ്ട്. ആളുകള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണം. ഒരു സമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. പൊതുസ്ഥലത്ത് മദ്യപാനം പാടില്ലെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
പഞ്ചാബും കേരളവും നേരത്തേ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.