അബുദാബി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഗള്‍ഫില്‍ വീണ്ടും മരണം. തിരൂര്‍ മുത്തൂര്‍ സ്വദേശി പാലപ്പെട്ടി മുസ്തഫ (62) ആണ് മരിച്ചത്. മുസ്തഫ അബുദാബിയില്‍ വെച്ചാണ് മരിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് അബുദാബിയിലെ ആശുപത്രിയില്‍ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു മുസ്തഫ.