ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്നു ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ഥികളോട് വീടുകളിലേക്ക് മടങ്ങണമെന്ന് ജാമിയ മിലിയ സര്‍വകലാശാല. ആഭ്യന്തരമന്ത്രാലയം ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് സര്‍വകലാശാല വിദ്യാര്‍ഥികളോടു വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കിയത്.
അതേസമയം കോവിഡ് പടരുന്ന സാഹചര്യത്തില്‍ സര്‍വകലാശാല അടച്ചിട്ടിരിക്കുകയാണ്. ഓഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂലൈയില്‍ നടക്കാനിരുന്ന പരീക്ഷയുടെ ക്രമം യഥാസമയം അറിയിക്കുമെന്നും സര്‍വകലാശാല അറിയിച്ചു.