ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,39,443 ആയി . 33,98,458 പേര്‍ക്കാണ് ലോകത്താകെ കോവിഡ് ബാധിച്ചിരിക്കുന്നത് . 10,80,101 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഏറ്റവുമധികം തകര്‍ന്നു പോയ ലോകരാജ്യങ്ങളിലൊന്നാണ് അമേരിക്ക . ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2000 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 11,31,015 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 65,748 പേരാണ് ഇവിടെ കോവിഡ് മൂലം മരിച്ചത്. 161,563 പേര് രോഗമുക്തി നേടി. 903,704 പേര് ഇപ്പോഴും അമേരിക്കയില്‍ ചികിത്സയിലാണ്.
അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് കൂടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചത്. 24,069 പേരാണ് ഇവിടെ മാത്രം മരിച്ചത്. 3,15,222 പേര്‍ക്ക് ന്യൂയോര്‍ക്കില്‍ കോവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്സി (7,538), മിഷിഗന്‍ (3,866), മാസച്യുസെറ്റ്സ് (3,716), ഇല്ലിനോയി (2,457), കണക്ടിക്കട്ട് (2,339), പെന്‍സില്‍വാനിയ (2,651), കലിഫോര്‍ണിയ (2,111) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.