കല്പറ്റ: വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈയില്‍ പോയിവന്ന ട്രക്ക് ഡ്രൈവര്‍ക്ക്. ഏപ്രില്‍ 26നാണ് ഇദ്ദേഹം ചെന്നൈയിലെ മാര്‍ക്കറ്റില്‍ നിന്ന് ചരക്കുമായി തിരിച്ചെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
ഏപ്രില്‍ 28ന് ഇദ്ദേഹത്തിന്റെ സാമ്ബിള്‍ പരിശോധിക്കുകയും പോസിറ്റീവാണെന്ന് കണ്ടെത്തുകയുമായിരുന്നു. കുറുക്കന്മൂല പിഎച്ച്സിയുടെ പരിധിയിലാണ് ട്രക്ക് ഡ്രൈവറുടെ വീട്. സഹായിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ 300 സാമ്ബിളുകളാണ് പരിശോധിച്ചത്.