ന്യൂയോര്‍ക്ക് : അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. വൈദികനും എട്ടുവയസ്സുള്ള ബാലനുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ന് അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
കൊട്ടാരക്കര സ്വദേശി ഫാദര്‍ എം ജോണ്‍ മരിച്ചത് ഫിലാഡല്‍ഫിയയിലാണ്. ന്യൂയോര്‍ക്കിലാണ് കോട്ടയം പാമ്ബാടി സ്വദേശിയായ എട്ടു വയസ്സുകാരന് അദ്വൈതിന്റെ മരണം.
കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് പണിക്കര്‍ (64) ഇന്ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഫിലാഡല്‍ഫിയയില്‍ വെച്ചായിരുന്നു അന്ത്യം.
അമേരിക്കയില്‍ കോവിഡ് രോഗം ഗുരുതരമായി പടരുകയാണ്. അമേരിക്കയില്‍ കോവിഡ് മരണം 67,444 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 1500 പേരാണ്. കോവിഡ് ബാധിതരുടെ എണ്ണം 11,60,774 ആയി ഉയര്‍ന്നു.