മോ​സ്കോ: റ​ഷ്യ​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ കു​തി​പ്പ്. ഞാ​യ​റാ​ഴ്ച 10,633 കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. രാ​ജ്യ​ത്ത് കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ശേ​ഷം ഒ​രു ദി​വ​സം ഇ​ത്ര​യും കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​ണ്.

ഇ​തോ​ടെ റ​ഷ്യ​യി​ലെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1.34 ല​ക്ഷ​മാ​യി. ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ റ​ഷ്യ​ക്ക് ഇ​പ്പോ​ള്‍ ഏ​ഴാം സ്ഥാ​ന​മാ​ണ്. അ​മേ​രി​ക്ക​യാ​ണ് ഒ​ന്നാ​മ​ത്. ശ​നി​യാ​ഴ്ച 9,623 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

1280 പേ​രാ​ണ് റ​ഷ്യ​യി​ല്‍ ഇ​തു​വ​രെ മ​രി​ച്ച​ത്. ഇ​തി​ല്‍ 50 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് റ​ഷ്യ​ന്‍ കൊ​റോ​ണ വൈ​റ​സ് റെ​സ്പോ​ണ്‍​സ് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സ് അ​റി​യി​ച്ചു.

ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ലാ​ണ് കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍. രാ​ജ്യ​ത്തെ രോ​ഗി​ക​ളി​ല്‍ പ​കു​തി​യി​ല​ധി​ക​വും മോ​സ്കോ​യി​ലാ​ണെ​ന്ന് ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ​യാ​ണ് റ​ഷ്യ​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ത്ര​യും കു​തി​പ്പു​ണ്ടാ​കു​ന്ന​ത്.