ബെ​ര്‍​ലി​ന്‍: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​ര്‍​ച്ച 22 മു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​മാ​ക്കി​യി​രു​ന്ന ജ​ര്‍​മ​നി​യി​ല്‍ ഇളവുകള്‍ അനുവദിച്ചു തുടങ്ങി. ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് ഇ​ള​വു​ക​ള്‍ ന​ല്‍​കു​ന്ന​ത്. രാ​ജ്യ​ത്ത് മ​ര​ണ നി​ര​ക്ക് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ള​വു​ക​ള്‍ ന​ല്‍​കി തു​ട​ങ്ങി​യ​ത്.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 33 പേ​ര്‍ മാ​ത്ര​മാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​ത് മ​ര​ണ നി​ര​ക്കി​ലെ കു​റ​വാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ഇതോടെ ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളി​ക​ള്‍ തു​റ​ക്കാ​നും അ​നു​മ​തി ന​ല്‍​കി. സ്റ്റേ​ഡി​യ​ങ്ങ​ളും, സാ​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളും മ്യൂ​സി​യ​ങ്ങ​ളും മൃ​ഗ​ശാ​ല​ക​ളു​മെ​ല്ലാം തു​റ​ക്കാ​ന്‍ ക​ഴി​ഞ്ഞ​യാ​ഴ്ച ത​ന്നെ രാ​ജ്യം അനുമതി നല്‍കിയിരുന്നു. അ​തേ​സ​മ​യം ഹോ​ട്ട​ലു​ക​ളും റെ​സ്റ്റോ​റ​ന്‍റു​ക​ളും തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​മി​ല്ല.

ഇ​തേ​ക്കു​റി​ച്ച്‌ മേ​യ് ആ​റി​നു ചേ​രു​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ചാ​ന്‍​സ​ല​ര്‍ ആം​ഗ​ല മെ​ര്‍​ക്ക​ല്‍ പ​റ​ഞ്ഞു.