ലോക്ക്ഡൗണ്‍ നഷ്ടം മദ്യപരില്‍ നിന്ന് ഈടാക്കാനുള്ള നീക്കവുമായിഡല്ഹി സര്‍ക്കാര്‍. ഇന്നു മുതല്‍ മദ്യത്തിന് 70 ശതമാനം അധികനികുതി ഈടാക്കാനാണ്നീക്കം. എംആര്‍പിയുടെ70 ശതമാനം ‘കൊറോണ ഫീ’എന്നപേരിലാണ് ഈടാക്കുക.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തിങ്കളാഴ്ച രാത്രിയോടെയാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയത്. ഉയര്‍ന്ന നിരക്ക് ചൊവ്വാഴ്ച മുതല്‍ ഈടാക്കും.
കൊറോണഫീ അടക്കം 1000 രൂപ വിലയുള്ള മദ്യത്തിന് ഇന്നുമുതല്‍ 1700 രൂപ നല്‍കേണ്ടി വരും.
ലോക്ക്ഡൗണില്‍ നികുതി വരുമാനം നിലച്ച ഡല്‍ഹി സര്‍ക്കാര്‍ മദ്യവില്‍പ്പന യിലൂടെ നഷ്ടം നികത്താനുള്ള തയ്യാറെടുപ്പിലാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് 40 ദിവസത്തോളം അടച്ചിട്ട മദ്യഷാപ്പുകള്‍ക്ക് തിങ്കളാഴ്ച മുതലാണ് ഡല്‍ഹി പോലീസ് തുറക്കാന്‍ അനുമതി നല്‍കിയത്.രാവിലെ ഒമ്ബത് മുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രവര്‍ത്തന സമയം. തിങ്കളാഴ്ച ഡല്‍ഹിയിലെ 150 ഓളം മദ്യഷാപ്പുകളാണ് തുറന്നത്.