295 ഏക്കര്‍ വസ്തൃതിയുള്ള പച്ചക്കറി, പഴങ്ങള്‍, പൂക്കള്‍ എന്നിവയുടെ കച്ചവടത്തിന് പ്രശസ്തമായ ഈ മാര്‍ക്കറ്റ് തമിഴ്നാട്ടിലെ എല്ലാ ഭാഗങ്ങളിലേക്കും കോവിഡ് വാഹകരെ എത്തിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 527 പേരില്‍ ഭൂരിഭാഗം ആളുകൾക്കും ഈ മാര്‍ക്കറ്റുമായി ബന്ധമുണ്ടെന്നാണ് വ്യക്തമായിട്ടുണ്ട്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ആയിരക്കണക്കിനു പേരാണ് ദിനവും ഇവിടെ എത്തുന്നത്. മൂവായിരത്തോളം വ്യാപര സ്ഥാപനങ്ങൾ ഈ മാർക്കറ്റിലുണ്ട്.
ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ മാർക്കറ്റ് പ്രവർത്തിച്ചതാണ് രോഗവ്യാപനത്തിന് കാരണമായത്. മാർക്കറ്റ് അണുവിമുക്തമാക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
ജയലളിത ആദ്യം മുഖ്യമന്ത്രിയായ 1991 മുതല്‍ 96 വരെയുള്ള കാലത്താണ് മാര്‍ക്കറ്റ് ഇന്നത്തെ നിലയിലേക്ക് വളർന്നത്.