എറണാകുളം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വ്യാപാര മേഖലകളിലെ തിരക്കൊഴിവാക്കാന്‍ എറണാകുളം ജില്ലയില്‍ കടകള്‍ തുറക്കുന്നതിന് നിയന്ത്രണങ്ങള്‍. ജില്ലാ ഭരണകൂടമാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
ബ്രോഡ് വേ, മാര്‍ക്കറ്റ് റോഡ്, ടിഡി റോഡ്, ജ്യൂ സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടുന്ന ഹോള്‍സെയില്‍ ബസാര്‍ പ്രദേശത്ത് ഇരു ചക്ര വാഹനങ്ങള്‍ ഒഴികെയുള്ള വാഹന ഉപയോഗം നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. തിരക്ക് ഒഴിവാക്കുന്നതിനായി പ്രദേശത്തെ കടകള്‍ ഇടത്, വലത് വശങ്ങള് തിരിഞ്ഞ് ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം.
കിഴക്ക്- പടിഞ്ഞാറ്, തെക്ക്- വടക്ക് ദിശകളിലെ വലത് വശത്തുള്ള കടകള്‍ നാളെ തുറക്കും. ഇടത് വശത്തെ കടകള്‍ അടഞ്ഞ് കിടക്കും. അടുത്ത ദിവസം ഇടത് വശത്തെ കടകള്‍ തുറക്കുമ്ബോള്‍ വലത് വശത്തെ സ്ഥാപനങ്ങള്‍ അടയ്ക്കണം. മാര്‍ക്കറ്റിലും പരിസരങ്ങളിലും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള രോഗ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.