കൊ​ച്ചി/​നെ​ടു​മ്ബാ​ശ്ശേ​രി: ജ​ന്മ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി കൊ​ച്ചി വി​മാ​ന​ത്താ​വ​ളം. വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്ത്​ കൊ​ച്ചി​യി​ലേ​ക്കും കോ​ഴി​ക്കോ​ട്ടേ​ക്കു​മാ​ണ് ആ​ദ്യ​വി​മാ​ന​ങ്ങ​ളെ​ത്തു​ക. കൊ​ച്ചി​യി​ല്‍ ര​ണ്ട് വി​മാ​ന​ത്തി​ലാ​യി 336 പേ​ര്‍ ആ​ദ്യ ദി​ന​മെ​ത്തും.

അ​ബൂ​ദ​ബി, ദോ​ഹ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍​നി​ന്നാ​ണ് കൊ​ച്ചി​യി​ലേ​ക്ക് 168 പേ​രെ വീ​തം വ​ഹി​ച്ച്‌ ര​ണ്ട് വി​മാ​നം ഇ​റ​ങ്ങു​ക. അ​ബൂ​ദ​ബി വി​മാ​നം 10.35ന്​ ​കൊ​ച്ചി​യി​ലെ​ത്തും. മെ​യ്​ ഏ​ഴു​മു​ത​ല്‍ 13വ​രെ​യു​ള്ള ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​യി കൊ​ച്ചി​യി​ലെ​ത്തു​ക 10 വി​മാ​ന​ത്തി​ലാ​യി 1680 പ്ര​വാ​സി​ക​ളാ​ണ്. ഇ​വ​രെ പ​രി​ശോ​ധി​ക്കു​ന്ന​തും ക്വാ​റ​ന്‍​റീ​ന്‍ ചെ​യ്യു​ന്ന​തു​മു​ള്‍​െ​പ്പ​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ര​ണ്ടാം ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച ബ​ഹ്​​റൈ​നി​ല്‍​നി​ന്ന്​​ 168 പേ​രെ​ത്തും. ശ​നി​യാ​ഴ്ച കു​വൈ​ത്തി​ല്‍​നി​ന്നും മ​സ്ക​ത്തി​ല്‍​നി​ന്ന്​ 168 പേ​ര്‍​വീ​തം ​ എ​ത്തി​ച്ചേ​രും. 10ന്​ ​മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പൂ​രി​ല്‍​നി​ന്ന്​ 168 പേ​രും 11ന് ​ദു​ബൈ, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​​ 168 പേ​ര്‍ വീ​ത​വും എ​ത്തും. 12ന് ​ക്വാ​ലാ​ലം​പൂ​രി​ല്‍​നി​ന്ന്​ 168 പേ​രും 13ന് ​ജി​ദ്ദ​യി​ല്‍​നി​ന്ന് 168 പേ​രു​മാ​ണ് കൊ​ച്ചി​യി​ല്‍ വ​രു​ന്ന​ത്.

മടങ്ങിയെത്തുന്നവരില്‍ കൂടുതല്‍ പേര്‍ മലബാറിലേക്ക്
ക​രി​പ്പൂ​ര്‍: നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചെ​ത്താ​ന്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത പ്ര​വാ​സി​ക​ള്‍ കൂ​ടു​ത​ലും മ​ല​ബാ​റി​ല്‍. എ​ന്നാ​ല്‍, ആ​ദ്യ​ഘ​ട്ട​ത്തി​ലെ സ​ര്‍​വി​സു​ക​ളി​ല്‍ നാ​ലെ​ണ്ണം മാ​ത്ര​മാ​ണ്​ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ ന​ട​ത്തു​ന്ന​ത്. പ​ത്തെ​ണ്ണം കൊ​ച്ചി​യി​ലേ​ക്കും ഒ​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും. മൊ​ത്തം 15 വി​മാ​ന​സ​ര്‍​വി​സു​ക​ളാ​ണ്​ കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ത്. ഇ​വ​യി​ല്‍ 14 ഉം ​ഗ​ള്‍​ഫി​ല്‍ നി​ന്നാ​ണ്. ഒ​ന്ന്​ മ​ലേ​ഷ്യ​യി​ല്‍ നി​ന്ന്.

നോ​ര്‍​ക്ക മു​ഖേ​ന ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​തി​ല്‍ കൂ​ടു​ത​ലും മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​ണ്. ജി​ല്ല​യി​ലെ 63,839 പേ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി അ​മ്ബ​തി​നാ​യി​ര​ത്തോ​ളം പേ​രും തി​രി​ച്ചു​വ​രാ​ന്‍ ​ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്​ ജി​ല്ല​ക​ളി​ലേ​ക്കു​ള്ള​വ​ര്‍ വേ​റെ​യു​മു​ണ്ട്. ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ്​ സ​ര്‍​വി​സു​ക​ള്‍ ക്ര​മീ​ക​രി​ച്ച​തെ​ന്നാ​ണ്​ ആ​ക്ഷേ​പം.

ക​രി​പ്പൂ​രി​ലേ​ക്ക്​ ദു​ബൈ, റി​യാ​ദ്, മ​നാ​മ, കു​വൈ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ്​ ആ​ദ്യ ആ​ഴ്​​ച​യി​ല്‍ പ്ര​വാ​സി​ക​ള്‍ എ​ത്തു​ക. അ​തേ​സ​മ​യം, പ്ര​വാ​സി​ക​ള്‍ കൂ​ടു​ത​ലു​ള്ള ജി​ദ്ദ​യി​ല്‍ നി​ന്ന്​ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഒ​രൊ​റ്റ സ​ര്‍​വി​സും ക​രി​പ്പൂ​രി​ലേ​ക്കി​ല്ല. കൊ​ച്ചി​യി​ലേ​ക്ക്​ ഒ​രു സ​ര്‍​വി​സ്​​. മ​ല​യാ​ളി​ക​ള്‍ കൂ​ടു​ത​ലു​ള്ള അ​ബൂ​ദ​ബി, ഷാ​ര്‍​ജ, ദോ​ഹ, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന്​ ക​രി​പ്പൂ​രി​ലേ​ക്ക്​ സ​ര്‍​വി​സ്​ ഇ​ല്ല.

1.69 ലക്ഷം പ്രവാസികളെ ഉടന്‍ തിരിച്ചെത്തിക്കണമെന്ന്​ മുഖ്യമന്ത്രി
തി​രു​വ​ന​ന്ത​പു​രം: ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട 1.69 ല​ക്ഷം പ്ര​വാ​സി​ക​ളെ അ​ടി​യ​ന്ത​ര​മാ​യി തി​രി​കെ എ​ത്തി​ക്ക​ണ​മെ​ന്ന്​ കേ​ര​ളം. ഇ​ക്കാ​ര്യം പ്ര​ധാ​ന​​മ​ന്ത്രി​യെ ക​ത്തി​ലൂ​ടെ അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലേ​ക്ക്​ ആ​കെ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​ത്​ 80,000 പേ​രെ​യാ​ണെ​ന്നാ​ണ്​ മ​ന​സ്സി​ലാ​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക്കി​യ മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യി​ല്‍ 1,69,136 പേ​രു​ണ്ട്. മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യി​ലു​ള്ള​വ​രെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ ​തി​രി​കെ എ​ത്തി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​​​​െന്‍റ ആ​വ​ശ്യം കേ​ന്ദ്രം സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തി​രി​ച്ചു​വ​ര​വി​ന്​ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തെ ഒ​ഴി​വാ​ക്കി​യ​തി​​​​െന്‍റ കാ​ര​ണം വ്യ​ക്​​ത​മ​ല്ല. ക​ണ്ണൂ​രി​ല്‍ വി​മാ​ന​മി​റ​ങ്ങാ​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത 69,129 പേ​രു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
പ്ര​വാ​സി​ക​ളു​മാ​യി മാ​ലി​യി​ല്‍​നി​ന്ന്​ ര​ണ്ടും യു.​എ.​ഇ​യി​ല്‍​നി​ന്ന്​ ഒ​ന്നും ക​പ്പ​ലു​ക​ള്‍ കൊ​ച്ചി​യി​ലേ​ക്ക്​ ഉ​ട​ന്‍ വ​രു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.