കൊച്ചി: ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിനുള്ള ‘വന്ദേ ഭാരത്’ ദൗത്യത്തിന് ഇന്ന് തുടക്കമാകുകയാണ്. അബുദാബിയില്‍ നിന്ന് കൊച്ചി നെടുമ്ബാശ്ശേരിയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 9.40ന് പറന്നിറങ്ങുന്നതോടെയാണ് ചരിത്രദൗത്യത്തിന് തുടക്കം കുറിക്കുന്നത്. ദുബായിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി 10.30നുമെത്തും.
ഇവയുള്‍പ്പെടെ എട്ട് വിമാനങ്ങളാണ് ആദ്യദിനം വിദേശത്തുനിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലെത്തുന്നത്. ഇന്ന് എത്തുമെന്ന് അറിയിച്ചിരുന്ന ദോഹ വിമാനത്തിന്റെ സര്‍വീസ് മാറ്റി. ദോഹ വിമാനം ഞായറാഴ്ചയാണ് കൊച്ചിയിലെത്തുക. പുതുക്കിയ ഷെഡ്യൂള്‍ അനുസരിച്ച് കണ്ണൂരിലേക്കും പ്രവാസികളെയും കൊണ്ട് വിമാനമെത്തും. ചൊവ്വാഴ്ചയാണ് സര്‍വീസ്. എല്ലാ വിമാനങ്ങളും എത്തുന്നത് രാത്രിയിലാണ്.
പുതുക്കിയ വിമാന ഷെഡ്യൂള്‍ ഇങ്ങനെ…
വ്യാഴാഴ്ച
അബുദാബി-കൊച്ചി 9.40
ദുബായ്- കോഴിക്കോട് 10.30
വെള്ളിയാഴ്ച
ബഹ്റൈന്‍-കൊച്ചി 11.30
ശനിയാഴ്ച
കുവൈത്ത്-കൊച്ചി 9.15
മസ്കറ്റ്-കൊച്ചി 8.50
ഞായറാഴ്ച
ദോഹ-കൊച്ചി 1.40
ദോഹ-തിരുവനന്തപുരം 10.45
ക്വലാലംപൂര്‍-കൊച്ചി 10.15
തിങ്കളാഴ്ച
ബഹ്റൈന്‍-കോഴിക്കോട് 11.20
ദുബായ്-കൊച്ചി 8.10
ചൊവ്വാഴ്ച
ദുബായ്-കണ്ണൂര്‍ 7.10
ക്വലാലംപൂര്‍-കൊച്ചി 10.15
സിങ്കപ്പൂര്‍-കൊച്ചി 10.50
ബുധനാഴ്ച
കുവൈത്ത്-കോഴിക്കോട് 9.15