തൃശ്ശൂര്‍; സംസ്ഥാനത്ത് അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യാത്രാനിരോധനം ബാധകമല്ലെന്നും പാസ് ആവശ്യമല്ലെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു , സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെ സ്വകാര്യമേഖലയിലെയും സര്‍ക്കാര്‍ മേഖലയിലെയും ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, ബാങ്ക് ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഐ.റ്റി മേഖലകളിലുളളവര്‍, ഡാറ്റ സെന്റര്‍ ജീവനക്കാര്‍, ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട ജീവനക്കാര്‍ മുതലായവര്‍ക്ക് വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്തദിവസം രാവിലെ ഏഴ് മണിവരെയുളള യാത്രാനിരോധനം ബാധകമല്ലെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
എന്നാല്‍ മറ്റ് ജില്ലകളിലേക്ക് ഔദ്യോഗിക ആവശ്യത്തിന് യാത്രചെയ്യുന്നതിന് പോലീസ് പാസ് വാങ്ങേണ്ടതില്ലെന്നും തിരിച്ചറിയല്‍ കാര്‍ഡോടുകൂടി യാത്ര ചെയ്യാവുന്നതാണെന്നും പറഞ്ഞു , നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വെട്ടുകല്ല് മുറിച്ച് ശേഖരിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട് , സിമന്റ് വില്‍ക്കുന്നത് ഉള്‍പ്പെടെ നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതി നല്കി . തുറന്ന് പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പിന്തുടരുന്നതിന് സമാനമായ കര്‍ശനമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ഡിജിപി.
അതായത് ഏറ്റവും കുറച്ച് ജീവനക്കാര്‍, സാമൂഹ്യ അകലം പാലിക്കല്‍ എന്നിവയാണ് പ്രധാനം., ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡും സത്യവാങ്മൂലവും കരുതേണ്ടതാണ് . ഇവര്‍ക്ക് പോലീസ് പാസ്സിന്റെ ആവശ്യമില്ലെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.