കൊച്ചി: തിരുവാതിരയെ ജനകീയമാക്കിയ കലാകാരിയും അധ്യാപികയുമായ മാലതി ജി മേനോന്‍ (84) നിര്യാതയായി. എറണാകുളം രവിപുരം ആലപ്പാട്ട് റോഡിലെ ജയവിഹാറില്‍ ബുധനാഴ്ച രാത്രി 9.45ന് ആയിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു.

സംസ്‌കാരം വ്യാഴാഴ്ച 10.30ന് രവിപുരം ശ്മശാനത്തില്‍. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള നാടന്‍കലാ അക്കാദമി ഫെലോഷിപ്, ലിംക വേള്‍ഡ് ഓഫ് റെക്കോഡ്, ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്.

എറണാകുളം രവിപുരം കെ.എന്‍. ഗോവിന്ദന്‍കുട്ടി മേനോന്റെ ഭാര്യയാണ്. കുമ്ബളം ശ്രീവിലാസത്തില്‍ കാര്‍ത്യായനിയമ്മയുടെയും ദാമോദരന്‍ പിള്ളയുടെയും മകളാണ്. 1993ല്‍ പനമ്ബിള്ളിനഗര്‍ ഗവ. ഹൈസ്‌കൂളില്‍നിന്ന്‌ അധ്യാപികയായി വിരമിച്ചു. മക്കള്‍: സുധാറാണി, ജയപ്രകാശ് നാരായണ്‍, ഉഷ റാണി. മരുമക്കള്‍: രഘു, പ്രീത ബാലകൃഷ്ണന്‍, അജിത് കുമാര്‍.