വിശാഖപട്ടണം: വിഷവാതക ചോര്‍ച്ചയുണ്ടായ വിശാഖപട്ടണത്തേക്ക് വിദഗ്ദ്ധ സംഘത്തെ അയക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ദുരിതാശ്വാസത്തിന് അടിയന്തിര നടപടി സ്വീകരിക്കുവാനും കേന്ദ്രം നിര്‍ദേശിച്ചു.
അതേസമയം, വിശാഖപട്ടണത്ത് മരണം പത്തായി. 316 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ആര്‍ വെങ്കട്പട്ടണം ഗ്രാമത്തിലെ എല്‍ദി പോളിമേഴ്സ് കമ്പനിയിലെ വാതകപൈപ്പാണ് വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെ ചോര്‍ന്നത്. സ്റ്റെറീന്‍ വാതകമാണ് ചോര്‍ന്നതെന്നാണ് സൂചന.