കൊച്ചി: വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ ക്വാറന്റീനിലാക്കുന്നതിന് കൂടുതല്‍ കെട്ടിടങ്ങള്‍ ഏറ്റെടുത്ത് എറണാകുളം ജില്ല ഭരണകൂടം. നേരത്തെ ഏറ്റെടുത്തത് കൂടാതെ അഞ്ച് കെട്ടിടങ്ങള്‍ കൂടി ജില്ലാ ഭരണകൂടം ഏറ്റെടുത്തു.

ഇതോടെ കേന്ദ്രീകൃത ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ പത്തായി. ആല്‍ഫ പാസ്റ്ററല്‍ സെന്റര്‍ ഇടക്കൊച്ചി, എസ്‌എന്‍ ജിസ്റ്റ് ഹോസ്റ്റല്‍ മാഞ്ഞാലി, ജ്യോതിര്‍ ഭവന്‍ കളമശ്ശേരി, അസീസി ശാന്തി കേന്ദ്രം കറുകുറ്റി, ആഷിയാന ലേഡീസ് ഹോസ്റ്റല്‍ കാക്കനാട് എന്നിവയാണ് ക്വാറന്റീന്‍ ഷോര്‍ട്ട് സ്റ്റേ ഹോമുകളായി വിജ്ഞാപനം ചെയ്തത്.

രാജഗിരി ഹോസ്റ്റല്‍ കളമശ്ശേരി, എസ്‌സിഎംഎസ് ഹോസ്റ്റല്‍ പാലിശേരി, എസ്‌സിഎംഎസ് ഹോസ്റ്റല്‍, മുട്ടം, രാജഗിരി ഹോസ്റ്റല്‍ കാക്കനാട്, നെസ്റ്റ് മൂവാറ്റുപുഴ എന്നിവ നേരത്തെ ഏറ്റെടുത്തിരുന്നു.