തിരുവല്ല • കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ 21 കാരി മഠത്തിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലിയേക്കര ബസേലിയന് സിസ്റ്റേഴ്സ് മഠത്തിലാണ് സംഭവം. വിദ്യാര്‍ഥിനിയായ ചുങ്കപ്പാറ സ്വദേശിനി ദിവ്യയാണ് (21) മരിച്ചത്. ഇവര്‍ കന്യസ്ത്രീയാകാനുള്ള പരിശീലനത്തിലായിരുന്നു.
പോലീസെത്തി ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.