അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഏഴായിരം കന്നു. 24 മണിക്കൂറിനിടെ ഗുജറാത്തില്‍29 പേര്‍ മരിച്ചു. പുതുതായി 388 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 7013 ആയി. ഇതുവരെ രോഗമുക്തരായത് 1709 പേരാണ്. മരിച്ചവരുടെ എണ്ണം 425 അയി. രോഗികളുടെ വ്യാപനം കണക്കിലെടുത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയില്‍ 1,362 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥീരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 18,120 ആയി. ധാരാവിയില്‍ മാത്രം ഇന്ന് പുതുതായി 50 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയില്‍ കോവിഡ് ബാധിതര്‍ 783 ആയി.

മുംബൈ സെന്‍ട്രല്‍ ജയിലില്‍ നാല്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ജയില്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നാല്‍പ്പത്തിയഞ്ചുകാരന് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 800 പേര്‍ക്ക് മാത്രം താമസസൗകര്യമുളള ജയിലില്‍ 2,700 തടവുകാരാണ് ഉള്ളത്.