തെഹ്റാന്‍: ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ 5.1 തീവ്രതയില്‍ ഭൂകമ്ബം. ഒരാള്‍ മരിച്ചു 11 പേര്‍ക്ക് പരിക്കേറ്റു.
കിഴക്കന്‍ തെഹ് റാന്‍ സ്വദേശിയായ 60കാരനാണ് മരിച്ചത്.
ഗിലാവന്ത് പട്ടണം സ്വദേശികളായ അഞ്ചു പേര്‍ക്കും കിഴക്കന്‍ തെഹ് റാന്‍ സ്വദേശികളായ ആറു പേര്‍ക്കുമാണ് പരിക്കേറ്റതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് കൈനുഷ് ജഹന്‍പുര്‍ അറിയിച്ചു.
തെഹ് റാന് 69 കിലോമീറ്റര്‍ വടക്ക് കിഴക്ക് ദമാവന്ദ് പട്ടണത്തില്‍ ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്ബത്തിന്‍റെ പ്രഭവ കേന്ദ്രം. ആദ്യത്തെ ശക്തിയേറിയ ഭൂകമ്ബത്തിന് പിന്നാലെ എട്ട് തുടര്‍ ചലനങ്ങളും ഉണ്ടായെന്നും റിപ്പോര്‍ട്ട്.