കൊല്‍ക്കത്ത: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൊല്‍ക്കത്തയിലെ എസ്.ബി.ഐ ഓഫീസ് പൂട്ടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോക്കല്‍ ഹെഡ് ഓഫീസിലെ ഒരു ഭാഗമാണ് അടച്ചുപൂട്ടിയത്.
എല്എച്ച്ഒയുടെ ‘ഇ’ വിഭാഗത്തിലാണ് രോഗബാധിതനായ ഉദ്യോഗസ്ഥന് ജോലി ചെയ്തിരുന്നത്. 10 ദിവസത്തോളമായി ഇയാള്‍ ലീവിലായിരുന്നു. ഇതിനിടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.