അബുദബി: അബുദബിയില്‍ ഒമ്ബത് പ്രധാന പച്ചക്കറി- മാംസ മാര്‍ക്കറ്റുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തില്‍. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് മാര്‍ക്കറ്റുകള്‍ തുറക്കുക.

അല്‍ മിന മാര്‍ക്കറ്റിലെ മാംസ കടകള്‍, മുശ്രിഫ് മാളിലെ പച്ചക്കറി- മാംസ കടകള്‍, ബാനിയ യാസിലെയും ശഹാമയിലെയും ഗ്രീന്‍ മാര്‍ക്കറ്റ്, അല്‍ ഐന്‍ സൂഖ് അല്‍ ജബ്രയിലെ പഴം- പച്ചക്കറി- മാസം കടകള്‍, റുവൈസിലെ സെന്‍ട്രല്‍ പച്ചക്കറി- മത്സ്യ മാര്‍ക്കറ്റ്, മദീന സായിദിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ് അടക്കമുള്ളവയാണ് തുറക്കുക.

പച്ചക്കറി- മാംസ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്ത് മുതല്‍ വൈകിട്ട് ഏഴ് വരെയായിരിക്കും. മത്സ്യ മാര്‍ക്കറ്റുകള്‍ രാവിലെ പത്ത് മുതല്‍ അഞ്ച് വരെയാണ് പ്രവര്‍ത്തിക്കുക. ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരെ മുഴുവന്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കുക അടക്കമുള്ള നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ഉടമകളെ മാത്രമെ കട തുറക്കാന്‍ അനുവദിക്കുകയുള്ളൂ.