തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം 3770 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുമെന്ന് മുഖ്യമന്ത്രി. ഇതിനകം 1390 പേരെ നിയമിച്ചു കഴിഞ്ഞതായും ബാക്കിയുള്ളവ ജില്ലകളിലെ ആവശ്യകത അനുസരിച്ച് നിയമിക്കുമെന്നും അദ്ദഹം പറഞ്ഞു.
704 ഡോക്ടര്‍മാര്‍, 100 സ്പെഷ്യലിസ്റ്റുകള്‍, 1196 സ്റ്റാഫ് നഴ്സുമാര്‍, 167 നഴ്സിംഗ് അസിസ്റ്റന്റുമാര്‍, 246 ഫാര്‍മസിസ്റ്റുകള്‍, 211 ലാബ് ടെക്നീഷ്യന്മാര്, 292 ജെഎച്ച്ഐമാര്‍, 317 ക്ലീനിംഗ് സ്റ്റാഫ് എന്നിങ്ങനെ വിവിധ തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്.
നേരത്തെ 276 ഡോക്ടര്‍മാരെ പിഎസ്സി വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് ആശുപത്രിക്കായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിവരികയാണ്. 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവില്‍ നിയമിച്ചു. ഇത് കൂടാതെയാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചത്. ഇതിന് പുറമേ നിലവിലുള്ള ഒഴിവുകള്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നികത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.