റിയാദ്: കൊറോണ ബാധിച്ച് സൗദിയിലെ റിയാദില്‍ കൊല്ലം സ്വദേശി മരിച്ചു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടിയാണ് മരിച്ചത്. 43 വയസ്സായിരുന്നു. കൊറോണ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
മൂന്നാഴ്ച മുമ്ബ് ന്യൂമോണിയ ബാധിച്ചാണ് ശരീഫ് ഇബ്രാഹിം കുട്ടിയെ ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവ പരിശോധനയിലാണ് അദ്ദേഹത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇവിടെ വെന്റിലേറ്ററില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.
അതീഖയിലെ പച്ചക്കറി കടയില്‍ ജീവനക്കാരനായിരുന്നു. ഭാര്യയും പത്താം ക്ലാസുകാരിയായ മകളും നാട്ടിലാണ്. സൗദിയില്‍ കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒമ്ബതായി. നിരവധി പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
സൗദിയില്‍ മരിച്ച മലയാളികള്‍
1.മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്‌നാസ് (29 വയസ്സ്), 2.റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്വാന്‍ (41), 3.റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 വയസ്സ്), 4.മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാര്‍ (57 വയസ്സ്) 5.അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51 വയസ്സ്), 6.മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ (56) 7.മദീനയില്‍ മലപ്പുറം മക്കരപ്പറമ്ബ സ്വദേശി പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കര്‍ (59), 8.മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്ബുറം സ്വദേശി മുഹമ്മദ് റഫീഖ് (46) എന്നിവരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്.