കൊച്ചി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്തു നിന്ന് മലയാളികളെയും വഹിച്ചുകൊണ്ടുള്ള നാലാമത്തെ വിമാനവും കേരളത്തിലെത്തി . ബഹ്റിനില്‍ നിന്നും 182 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നെടുമ്ബാശേരി വിമാനത്താവളത്തിലിറങ്ങിയത് .
വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത് . വിമാനത്തില്‍ എത്തിയവരെ വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം നിരീക്ഷണത്തിലാക്കും . വ്യാഴാഴ്ച രാത്രി അബുദാബിയില്‍ നിന്നെത്തിയ വിമാനമാണ് പ്രവാസികളുമായി കേരളത്തിലെത്തിയ ആദ്യ വിമാനം . കോഴിക്കോട്ട് വ്യാഴാഴ്ച ദുബായില്‍ നിന്നും വെള്ളിയാഴ്ച റിയാദില്‍ നിന്നും ഓരോ വിമാനമെത്തിയിരുന്നു . കൊച്ചിയില്‍ ഇപ്പോള്‍ ലാന്‍ഡ് ചെയ്ത വിമാനത്തിലെ 37 പേര് തൃശൂര്‍ ജില്ലയില്‍ നിന്നുള്ള വരും 35 പേര് എറണാകുളത്ത് നിന്നുള്ളവരുമാണ്.
കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് ഓരോരുത്തര് വീതവുമുണ്ട് . ഇതുകൂടാതെ കര്‍ണാടകയില്‍ നിന്ന് മൂന്നു പേരും ഒരു തമിഴ്നാട് സ്വദേശിയും ഇതേ വിമാനത്തില്‍ ഉണ്ട്.