ലണ്ടൻ: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് ബ്രിട്ടനും യൂറോപ്യൻ യൂണിയനും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ്‍ ഡെർ ലിയെനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
വെള്ളിയാഴ്ചയാണ് ഇരുവരും തമ്മിൽ ചർച്ച നടത്തിയത്. ഇതുവരെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പരസ്പരം അഭിനന്ദിക്കാനും ഇരുകൂട്ടരും മറന്നില്ല. 2020 ജനുവരി 31നാണ് ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയൻ വിട്ടത്.