കോ​വി​ഡ് രോഗികളെ ഡിസ്‍ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. രോഗം സ്ഥിരീകരിച്ചതിനുശേഷം 14, 21 ദിവസങ്ങളില്‍ നടത്തുന്ന കോവിഡ് കോവിഡ് പരിശോധന നെഗറ്റീവ് ആയാല്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാം എന്ന മുന്‍ നിര്‍ദേശത്തിനു പകരമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

രോഗികളുടെ ആരോഗ്യനിലയും, രോഗതീവ്രതയും അടിസ്ഥാനമാക്കിയുള്ള മാര്‍ഗനിര്‍ദ്ദേശമാണ് പുറത്തിറക്കിയിരിക്കുന്നത്. രോഗം മൂര്‍ച്ഛിച്ചവര്‍, തീവ്രത കുറഞ്ഞവര്‍, നേരിയ രോഗലക്ഷണങ്ങളുളളവര്‍ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ഡിസ്‍ചാര്‍ജ് നിര്‍ദ്ദേശം.മൂ​ന്നു​ദി​വ​സം പ​നി ഇ​ല്ലാ​തി​രി​ക്കു​ക​യും പ​ത്തു​ദി​വ​സ​ത്തി​നു​ശേ​ഷ​വും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്താ​ല്‍ ടെ​സ്റ്റ് ന​ട​ത്താ​തെ ഡി​സ്ചാ​ര്‍​ഡ് ചെ​യ്യാം. എ​ന്നാ​ല്‍ തു​ട​ര്‍​ന്നുള്ള ഏ​ഴു ദി​വ​സം ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ തു​ട​ര​ണം. രോ​ഗ​തീ​വ്ര​ത കു​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്ക് പ​നി മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ മാ​റു​ക​യും ഓ​ക്‌​സി​ജ​ന്‍ സാ​ച്ചു​റേ​ഷ​ന്‍ 95 ശ​ത​മാ​ന​ത്തി​ന്‍റെ മു​കളില്‍ നി​ല്‍​ക്കു​ക​യും ചെ​യ്താ​ല്‍ 10 ദി​വ​സ​ത്തി​നു​ശേ​ഷം ഡി​സ്ചാ​ര്‍​ജ് ചെ​യ്യാം. ഇ​വ​രും ഏ​ഴു​ദി​വ​സം ഹോം ​ക്വാ​റ​ന്‍റൈനി​യി​ലാ​യി​രി​ക്ക​ണം.

രോഗപ്രതിരോധശേഷി കുറഞ്ഞവരിലെ തീവ്രത കൂടിയ കേസുകളുടെ ഡിസ്ചാര്‍ജ് പല മാനദണ്ഡങ്ങള്‍ ആശ്രയിച്ചാണുള്ളത്. രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടാവരുത്. ആര്‍ടി-പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ഫലം വന്നാല്‍ മാത്രം ഡിസ്ചാര്‍ജ് അനുവദിക്കാം.