മസ്കത്ത്: ഒമാനില്‍ 175 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3399 ആയി. പുതിയ രോഗികളില്‍ 123 പേര് വിദേശികളാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1117 ആയി ഉയര്‍ന്നിട്ടുമുണ്ട്. 2265 പേരാണ് ഇപ്പോള്‍ അസുഖബാധിതരായിട്ടുള്ളത്. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേര് മരണപ്പെട്ടു. പുതിയ രോഗികളില്‍ 133 പേര് മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതര്‍ 2476 ആയി. 646 പേര്‍ക്കാണ് ഇവിടെ അസുഖം സുഖപ്പെട്ടിട്ടുള്ളത്.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതര്‍, സുഖപ്പെട്ടവര്‍ എന്നിവരുടെ കണക്കുകള്‍ ചുവടെ;
1. മസ്കത്ത് ഗവര്‍ണറേറ്റ്: മത്ര-1727, 458; മസ്കത്ത് -23, 4; ബോഷര്‍- 293,76; അമിറാത്ത്-66,13; സീബ് -361, 95; ഖുറിയാത്ത്-6,0.
2. തെക്കന്‍ ബാത്തിന: ബര്‍ക്ക- 143, 69; വാദി മആവില്‍- 10,1; മുസന്ന-46, 23; നഖല്‍ -20,2; അവാബി- 44,20; റുസ്താഖ് -46,10.
3. ദാഖിലിയ: നിസ്വ-61, 59; സമാഇല്‍-29,21; ബിഡ്ബിദ്-13,3; ഇസ്കി -8,4; മന- 3,1; ഹംറ- 3,3; ബഹ്ല -21,14; ആദം-30,0.
4. വടക്കന്‍ ബാത്തിന: സുവൈഖ് -32, 19; ഖാബൂറ-16,12; സഹം-20,9; സുഹാര്‍ -44,16; ലിവ -10,8; ഷിനാസ്- 38,21.
5. തെക്കന്‍ ശര്‍ഖിയ: ബുആലി- 127,89; ബുഹസന്‍- 1,1 സൂര്-20,5; അല്‍ കാമില്‍ -9,0.
6. ദാഹിറ: ഇബ്രി- 40,7; ദങ്ക്-12,5; യന്‍കല്‍ -1,0.
7. വടക്കന്‍ ശര്‍ഖിയ: ഇബ്ര- 9,8; അല്‍ ഖാബില്- 4,4; ബിദിയ -4,1; മുദൈബി -20,15
8. ദോഫാര്‍: സലാല- 18,11
9. ബുറൈമി -15, 5
10. മുസന്ദം: ഖസബ് -^5,4, മദാ-1,1