തിരുവനന്തപുരം: സര്‍ക്കാരിന്റെ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കിന്റെ ഓഫ് കാന്പസ് സംരംഭമായ ഷീ ടാക്സി സേവനം ഇനി മുതല്‍ കേരളം മുഴുവനും. ലഭ്യമാകും. തിങ്കളാഴ്ച മുതല്‍ സേവനം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി കെ.കെ. ഷൈല അറിയിച്ചു.
ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ടാക്സി ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് ഫെഡറേഷന്, ഗ്ലോബല്‍ ട്രാക്ക് ടെക്നോളജീസ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി സമാരംഭിക്കുന്നത്. ജിപിഎസ് ട്രാക്കിംഗ്, സേഫ്റ്റി സെക്യൂരിറ്റി സിസ്റ്റം എന്നിവയിലൂടെ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും 24 മണിക്കൂറും പൂര്‍ണ സുരക്ഷ ഒരുക്കുന്ന ഈ സേവനം എല്ലാവര്ക്കും ഉപയോഗിക്കാവുന്നതാണെന്നു മന്ത്രി വ്യക്തമാക്കി.