വാളയാര്‍: ആവശ്യമായ അനുമതികളില്ലാതെ കേരളത്തിലേക്കുള്ള യാത്ര തടയാന്‍ തമിഴ്നാട്ടിലാകെ ഇന്നുമുതല്‍ പരിശോധന. കേരള, തമിഴ്നാട് ഡി.ജി.പിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് റോഡ് പരിശോധന നടത്തി പാസില്ലാത്ത യാത്രക്കാരെ പിടികൂടി തിരിച്ചയക്കാന്‍ തീരുമാനിച്ചത്. വാളയാറിലെ കേരള തമിഴ്നാട് അതിര്‍ത്തിയില്‍ അന്‍പതിലധികം പേരാണ് മതിയായ യാത്രപാസില്ലാതെ കഴിഞ്ഞ ദിവസം എത്തിയത്.
വന്‍ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡി.ജി.പി ലോക്നാഥ് ബഹറ തമിഴ്നാട് പൊലീസ് മേധാവി ജെ.കെ ത്രിപാഠിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയത്. രാവും പകലും റോഡില്‍ കഴിച്ചുകൂട്ടിയിട്ടും ഇവരെ അതിര്‍ത്തി കടത്തിവിട്ടില്ല.
നിലവില്‍ ഏതെങ്കിലു ഒരു പാസുള്ളവരെ യാത്ര തുടരാന്‍ തമിഴ്നാട് അനുവദിച്ചിരുന്നു. ഇതു നിര്‍ത്താമെന്ന് ത്രിപാഠി ഉറപ്പുനല്‍കി. ചെന്നൈ മുതല്‍ ചെക്ക് പോസ്റ്റുകള്‍ വരെയുള്ള റോഡുകളില്‍ എല്ലാ വാഹനങ്ങളും പരിശോധിക്കും. കേരളത്തിന്റെയും തമിഴ്നാടിന്റെയും യാത്ര പാസുകളില്ലാത്തവരെ വന്ന സ്ഥലങ്ങളിലേക്കു മടക്കിവിടും. കൂട്ടത്തോടെ പാസില്ലാത്ത ആളുകള്‍ ചെക്ക് പോസ്റ്റുകളില്‍ കുടുങ്ങി കിടക്കുന്നത് തമിഴ്നാടിനു തലവേദനയാണ്. കഴിഞ്ഞ ദിവസം കുടുങ്ങികിടക്കുന്നവര്‍ക്ക് രാത്രി സുരക്ഷിത സ്ഥലമൊരുക്കിയത് കോയമ്ബത്തൂര്‍ പൊലീസായിരുന്നു.
അതിനിടെ തമിഴ്നാട്ടില്‍ കോവിഡ് ബാധിക്കുന്നവരില്‍ കുട്ടികള്‍ വര്‍ധിക്കുന്നത് കടുത്ത ആശങ്കയായി. ഇന്നലെ ചെന്നൈയില്‍ അഞ്ചു ദിവസം പ്രായമുള്ള കുട്ടിയടക്കം പന്ത്രണ്ടുവയസിനു താഴെയുള്ള 28 പേര്‍രാണ് ഇന്നലെ മാത്രം രോഗബാധിതരായത്. ഇതുവരെ 329 കുട്ടികള്‍ക്കു വൈറസ്ബാധയേറ്റു.ഇതില്‍ 155 പേര്‍ പെണ്‍കുട്ടികളാണ്. കോയമ്ബേട് മാര്‍ക്കറ്റില്‍ നിന്ന് രോഗം പകര്‍ന്ന ആന്ധ്രപ്രദേശ് സ്വദേശികളുടെ എണ്ണം 26 ആയി. നെല്ലൂര്‍, കടപ്പ, ചിറ്റൂര്‍ ജില്ലകളില്‍ നിന്ന് പച്ചക്കറികളുമായി മാര്‍ക്കറ്റിലെത്തിയവര്ക്കാണ് രോഗം ബാധിച്ചത്.