കുവൈത്ത് സിറ്റി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിെന്റ ഭാഗമായി കുവൈത്തില്‍നിന്ന് ഞായറാഴ്ച 171 ഇന്ത്യക്കാര്‍ യാത്ര തിരിച്ചു. ദൗത്യത്തിെന്റ രണ്ടാം ദിവസം നാല് കുട്ടികള്‍ ഉള്‍പ്പെടെ യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ചെന്നെയിലേക്ക് പറന്നു. ചൊവ്വാഴ്ച അഹ്മദാബാദിലേക്കും ബുധനാഴ്ച കോഴിക്കോേട്ടക്കും വിമാനമുണ്ട്. ശനിയാഴ്ച കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും സര്‍വിസ് ഉണ്ടായിരുന്നു. അഹ്മദാബാദിലേക്കും കോഴിക്കോേട്ടക്കുമുള്ള യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ ഒാഫിസില്‍നിന്ന് ഫോണ്‍ കാള്‍ വന്നു.
ടേക് ഒാഫിന് നാലുമണിക്കൂര്‍ മുമ്ബ് വിമാനത്താവളത്തില്‍ എത്തി കൗണ്ടറില്‍നിന്ന് ടിക്കറ്റ് കൈപ്പറ്റാനാണ് നിര്‍ദേശം. കര്‍ഫ്യൂ പശ്ചാത്തലത്തില്‍ താമസ സ്ഥലത്തുനിന്ന് എംബസി വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും 80 ദീനാര്‍ തന്നെയാണ് ടിക്കറ്റ് നിരക്ക്. മേയ് 14 വരെ നിശ്ചയിച്ച ഒന്നാംഘട്ട തിരിച്ചെത്തിക്കല്‍ ദൗത്യത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് 64 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. കുവൈത്തില്‍നിന്ന് ഇൗ ഘട്ടത്തില്‍ അഞ്ച് വിമാനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.