കാബൂള്‍: കാബൂളില്‍ സര്‍ക്കാര്‍ ആശുപത്രി വളഞ്ഞ് തോക്കുധാരികളുടെ ആക്രമണം. മൂന്നു സ്ത്രീകളും ഒരു കുഞ്ഞും ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സംഭവമറിഞ്ഞ് സൈന്യവും സ്ഥലത്തെത്തി. തോക്കുധാരികളും സൈന്യവും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രി പരിസരം സൈന്യം വളഞ്ഞിരിക്കയാണ്. ആക്രമികളിലൊരാളെ വെടിവെച്ചു കൊന്നതായും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും സൈന്യം വ്യക്തമാക്കി.
സ്ത്രീകളും കുട്ടികളും അടക്കം 80 ലേറെ പേരെ ആശുപത്രിയില്‍നിന്ന് ഒഴിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു. ആഗോള കൂട്ടായ്മയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്ഡേഴ്സിെന്റ(എം.എസ്.എഫ്) കീഴിലുള്ള സംഘത്തിനാണ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണവാര്ഡിെന്റ ചുമതല. കാബൂളിലെ ദഷ്തി ബര്‍ചി മേഖലയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്.
ശിയാക്കള്‍ക്ക് ആധിപത്യമുള്ള മേഖലയില്‍ നേരത്തേ ഐ.എസ് ആക്രമണം നടത്തിയിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് ആശുപത്രിയില്‍ നല്ല തിരക്കുണ്ടായിരുന്നു. എം.എസ്.എഫിെന്റ പിന്തുണയോടെയാണ് 100 കിടക്കകളുള്ള സര്‍ക്കാര്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.