തിരുവനന്തപുരം: കേരള പബ്ലിക് സര്‍വിസ് കമീഷന്‍ ബിരുദതലത്തില്‍ നടത്തുന്ന പരീക്ഷകള്‍ക്കും ചോദ്യങ്ങള്‍ മലയാളത്തിലാക്കാന്‍ തീരുമാനം.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. കമീഷന്‍ യോഗത്തിലാണ് തീരുമാനം. പി.എസ്.സി നിലവില വിജ്ഞാപനം പുറപ്പെടുവിച്ച പരീക്ഷകള്‍ക്ക് തീരുമാനം ബാധകമാകുമോയെന്ന കാര്യം വ്യക്തമല്ല.