കുവൈത്ത്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കുവൈത്തില്‍ മലയാളി നഴ്സ് മരിച്ചു. തിരുവല്ല സ്വദേശിനിയായ ആനി മാത്യുവാണ് മരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആനിയെ കുവൈത്തിലെ മാത്യു ജാബിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ആരോഗ്യനില ഗുരുതരാവസ്ഥയിലാകുകയും മരണപ്പെടുകയുമായിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫ് നാടുകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള ‘വന്ദേ ഭാരത്’ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദൗത്യത്തിന്റെ ആദ്യ ഘട്ടത്തില്‍ നിരവധി പ്രവാസികളെയാണ് നാട്ടില്‍ എത്തിച്ചത്.