കൊച്ചി: കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇന്ന് 338 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 71 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 2748 ആയി. ഇതില്‍ 19 പേര് ഹൈറിസ്ക്ക് വിഭാഗത്തിലും, 2729 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്.ഇന്ന് 12 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.ഇന്ന് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 9 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 36 ആണ്.ഇന്ന് ജില്ലയില്‍ നിന്നും 15 സാമ്ബിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 39 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതെല്ലാം നെഗറ്റീവ് ആണ്. ഇനി 26 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ട്.ലോക്കഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാനായി രൂപീകരിച്ച എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കൊച്ചി നഗര സഭ പ്രദേശത്ത് ഇന്ന് 4 സ്ക്വാഡുകള്‍ 17 സ്ഥാപനങ്ങള്‍ പരിശോധിച്ചു.ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 3 കപ്പലുകളിലെ 65 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല.
അതിഥി തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കുന്നതിനായി ഇന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു പ്രത്യേക ട്രെയിന്‍ ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ടു. ഇതില്‍ 1180 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നു.മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് എത്തിയവര്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലോ ആരോഗ്യ കേന്ദ്രത്തിലോ, ജില്ലാ കണ്ട്രോള് റൂമിലേക്കോ ഉടന്‍ തന്നെ ഫോണ്‍ വഴി അക്കാര്യം റിപോര്‍ട്ട് ചെയ്യേണ്ടതാണ്. കൊവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.
വിദേശങ്ങളില്‍ നിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ നിരീക്ഷണ കാലയളവില്‍ ചികില്‍സക്കായി യാതൊരു കാരണവശാലും നേരിട്ട് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പോകുവാന്‍ പാടില്ല. ചികില്‍സ ആവശ്യ മുള്ളവര്‍ കണ്ട്രോള് റൂമില്‍ വിളിക്കേണ്ടതും, കണ്ട്രോള് റൂമില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതുമാണ്. ജില്ലാ കണ്ടോള് റൂം വഴി ഐഎംഎ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ടെലി മെഡിസിന് സംവിധാനത്തിലൂടെയും വൈദ്യ സഹായം നല്കി വരുന്നു. നിരീക്ഷണത്തിലിരിക്കുന്ന ഗര്‍ഭിണികളും നേരിട്ട് ആശുപത്രികളില്‍ പോകുവാന്‍ പാടില്ല. ജില്ലാ കണ്ട്രോള് റൂമില്‍ വിളിച്ച് അവിടെ നിന്നുമുള്ള നിര്‍ദ്ദേശപ്രകാരം ചികില്‍സ തേടേണ്ടതാണ്.