ലഖ്നൗ: യുപിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച്‌ 22 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ഔരയ ജില്ലയില്‍ വെച്ചാണ് അപകടമുണ്ടായത്. രാജസ്ഥാനില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ശനിയാഴ്ച പുലര്‍ച്ചെ 3.30 നാണ് അപകടമുണ്ടായത്. കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കും എതിര്‍വശത്ത് നിന്ന് വന്ന ട്രക്കം കൂട്ടിയിടിക്കുകയായിരുന്നു.

ഇരുഭാഗത്ത് നിന്നും വന്ന ലോറികള്‍ അതിവേഗത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു