ലണ്ടന്‍: ബ്രിട്ടനില്‍ കൊറോണ ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് പുതുപ്പടിക്കടുത്തു കാക്കവയല്‍ ഇടശേരിപ്പറമ്ബില് സ്റ്റാന്‍ലി സിറിയക് (49)ആണ് മരിച്ചത്.
കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി ഇദ്ദേഹം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഭാര്യ: മിനി. മക്കള്‍: ആല്ബിന്, അഞ്ജലി. ഇതോടെ ബ്രിട്ടനില്‍ മരിച്ച മലയാളികളുടെ എണ്ണം പതിനാലായി. പതിനാറു വര്‍ഷമായി ലീഡ്സിനടുത്ത് പോന്റിഫ്രാക്ടിലെ നോട്ടിംഗ്ലിയില് താമസിച്ചുവരികയായിരുന്നു.