അമരാവതി: ആന്ധ്രപ്രദേശില്‍ കൊവിഡ് 19 മരണസംഖ്യ 50 ആയി ഉയര്‍ന്നു. കൊവിഡ് 19 പോസിറ്റീവ് കേസുകളും രണ്ടായിരം കഴിഞ്ഞു. നിലവില്‍ 2380 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു മരണവും പുതിയ 25 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വിഭാഗം പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ഞായറാഴ്ച രാവിലെ ഒന്‍പതിന് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ അഞ്ചെണ്ണം ചെന്നൈയിലെ കോയമ്ബേഡു മാര്‍ക്കറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഇത് ചര്‍ച്ചാവിഷയമായി മാറിയെന്നും വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പറയുന്നു. നിലവില്‍ തമിഴ്‌നാട്ടിലെ കോയമ്ബേട് ക്ലസ്റ്ററുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുപ്പെടുന്നത്.

മൊത്തം പോസിറ്റീവ് കേസുകളില്‍ 150 എണ്ണം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ശ്രീകാകുളം പുതിയ ഏഴ് കേസുകള്‍, ചിറ്റൂര്‍, ഗുണ്ടൂര്‍ നാല് വീതം, വിശാഖപട്ടണം, പ്രകാശം, കര്‍നൂള്‍ മൂന്ന് വീതവും നെല്ലൂര്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. കൃഷ്ണ ജില്ലയിലാണ് ഒരാള്‍ രോഗം ബാധിച്ച്‌ മരണമഞ്ഞതെന്ന് ബുള്ളറ്റിന്‍ അറിയിച്ചു. മൊത്തം 9,880 സാമ്ബിളുകള്‍ പരിശോധിക്കുകയും 103 പേരെ വിവിധ ആശുപത്രികളില്‍ നിന്ന് ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. നിലവില്‍ 747 കേസുകള്‍ സംസ്ഥാനത്തുണ്ട്.