മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. കോവിഡ് രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്ഡൗണ്‍ ഇളവുകളെ കുറിച്ച് ഉടന്‍ ജനങ്ങെള അറിയിക്കുമെന്ന് ചീഫ് സെക്രട്ടറി അജോയ് മേത്ത പറഞ്ഞു.
ഏപ്രില്‍ 20 മുതല്‍ സംസ്ഥാനത്തെ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കിയിരുന്നു. ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. ശനിയാഴ്ചയോടെ രോഗബാധിതരുടെ എണ്ണം 30,000 കടന്നു. ശനിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 1606 പുതിയ കേസുകളാണ്.
മുംബൈ നഗരത്തിലാണ് കോവിഡ് ഏറ്റവും നാശംവിതച്ചത്. മുംബൈക്ക് പ്രത്യേക സാമ്ബത്തിക പാക്കേജ് വേണമെന്ന് ഉദ്ധവ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മെയ് അവസാനത്തോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം അരലക്ഷം കവിയുമെന്നാണ് കരുതുന്നത്.
രാജ്യത്ത് മൂന്നാംഘട്ട ലോക്ഡൗണ്‍ ഇന്ന് അവസാനിക്കുകയാണ്. നാലാംഘട്ട ലോക്ഡൗണിെന്റ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അറിയിക്കും.