അമ്മാന്: പൃഥ്വിരാജിനെ നായകനാക്കി െബ്ലസി സംവിധാനം ചെയ്യുന്ന ‘ആട് ജീവിത’ത്തിെന്റ ജോര്‍ദാനിലെ ചിത്രീകരണം അവസാനിച്ചു. പൃഥ്വിരാജ് തന്നൊയണ് ഷെഡ്യൂള്‍ പാക്ക്അപ്പായ വിവരം അറിയിച്ചത്. കോവിഡ് കാരണം ഏറെ ബുദ്ധിമുട്ടിയാണ് ജോര്‍ദാനില്‍ ഷൂട്ടിങ് നടന്നിരുന്നത്. ഇവിടെ കര്‍ഫ്യു പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിലച്ചിരുന്നു. ഇവിടെ കുടുങ്ങിയ നടന്മാരും അണിയറപ്രവര്‍ത്തകരും നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സഹായം അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും അതിന് സാധ്യമായിരുന്നില്ല.
എന്നാല്‍, രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെ സംഘത്തിന് വാദി റമ്മില്‍ തന്നെ ഷൂട്ടിങ് തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. തലസ്ഥാനമായ അമ്മാനില്‍ നിന്നും ഏകദേശം 300 കിലോമീറ്റര്‍ അകലെയുള്ള ടൂറിസ്റ്റ് കേന്ദ്രമാണ് വാദി റം. ഇവിടെനിന്ന് അല്പം അകലെയുള്ള മരുഭൂമിയിലായിരുന്നു ചിത്രീകരണം. നടന് പൃഥിരാജ് ഉള്‍പ്പെടെ 58 പേരാണ് ടീമിലുള്ളത്. ഇതില്‍ ഒമാനി നടനായ ഡോ. താലിബ് അല്‍ ബലൂഷിയും യു.എ.ഇ യില്‍ താമസിക്കുന്ന അറബ് നടന് റികാബിയും ഉള്‍പ്പെടും.
ബെന്യാമിന്‍െറ ഇതേ പേരിലുള്ള നോവലാണ് സിനിമയാക്കുന്നത്. ചിത്രത്തിെന്റ ആദ്യ രണ്ട് ഷെഡ്യൂളുകള്‍ കേരളത്തിലും ജോര്‍ദനിലുമായി പൂര്‍ത്തിയായതാണ്. കേന്ദ്രകഥാപാത്രമായ നജീബായി മാറാന്‍ 30 കിലോ ഭാരം കുറച്ച് മികച്ച മുന്നൊരുക്കമാണ് പൃഥ്വിരാജ് നടത്തിയത്. രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം എ.ആര്. റഹ്മാന് മലയാളത്തില്‍ സംഗീത സംവിധായകനായെത്തുന്നുെവന്ന പ്രേത്യകതയും ചിത്രത്തിനുണ്ട്. അമല പോള്‍ ആദ്യമായി പൃഥ്വിരാജിന്‍െറ നായികയാകുന്ന ചിത്രം കൂടിയാണിത്.