കാസര്‍ഗോഡ്: ജില്ലയിലേക്ക് വീണ്ടും പാസില്ലാതെ ആളെക്കടത്തല്‍. കര്‍ണാടകയില്‍ നിന്ന് വന്നയാളെ കേരളത്തിലേക്ക് കടത്തിയതിന് പഞ്ചായത്ത് അംഗം കൂടിയായ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. ദേലംപടി പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് അംഗം കൊറഗപ്പാ റായിക്കെതിരെയാണ് കേസെടുത്തത്.
മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളെ കര്‍ണാടകയിലെ സുള്യയില്‍ നിന്നാണ് ഇയാള്‍ അതിര്‍ത്തി കടത്തിയത്. കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസ് ഇവരുടെ കൈവശം ഇല്ലായിരുന്നു. ഇയാളെ അധികൃതര്‍ തടയുകയും ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്ത് അംഗത്തിന്റെ അധികാരം ഉപയോഗിച്ച് ഇയാള്‍ ആളെ കടത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് പരിശോധന ഇല്ലാതിരുന്ന കാട്ടുവഴിയിലൂടെ ദേലംപാടിയിലെത്തി. ഇരുവരെയും ഇപ്പോള്‍ ക്വാറന്്റീനിലാക്കിയിരിക്കുകയാണ്.