കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് കുവൈറ്റില്‍ മൂന്നു മലയാളികള്‍ മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി മൂപ്പന്റകത്ത് അബ്ദുറഹ്മാന് (60), കോഴിക്കോട് ഏലത്തൂര്‍ സ്വദേശി ടി.സി.അബ്ദുല്‍ അഷ്റഫ് (55), പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയ ഗോപാല്‍ (65) എന്നിവരാണ് മരിച്ചത്.
കുവൈത്ത് കെഎംസിസി അംഗമാണ് അബ്ദുറഹ്മാന്. ന്യൂമോണിയ ബാധിച്ച് കഴിഞ്ഞദിവസമാണ് ജാബിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുവൈത്ത് പേള്‍ കാറ്ററിംഗ് കമ്ബനിയില്‍ ഷെഫ് ആയിരുന്നു. ഭാര്യ: ലൈല. കോവിഡ് പരിശോധനക്കുശേഷം ഖബറടക്കം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് കുവൈത്ത് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു. കൊല്ലങ്കോട് ശ്രീജയില്‍ വിജയ ഗോപാല്‍ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുവൈറ്റ് മെറ്റല്‍ പൈപ്പ് ഇന്‍ഡസ്ട്രീസ് കമ്ബനിയില്‍ ക്വാളിറ്റി കണ്‍ട്രോളറായിരുന്നു. ഇദ്ദേഹം 40 വര്‍ഷത്തോളമായി കുവൈറ്റില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ: പാര്‍വതി. മക്കള്‍: ഡോ. അജയന്, സഞ്ചയന്(ന്യൂസിലാന്‍ഡ്).
കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ കൗണ്‍സിലറാണ് അബ്ദുല്‍ അഷ്റഫ്. അമീരി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച്ചയോളമായി അമീരി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഭാര്യ:താഹിറ, മകന്:ജുനൈദ്.