ന്യൂഡല്‍ഹി: നാലാം ഘട്ട ലോക്ക് ഡൗണില്‍ കല്യാണത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും ഒരുസമയം പങ്കെടുക്കാം എന്ന് കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍, അതാത് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയുംപരസ്പര സമ്മതത്തോടെ മാത്രമേ ഇവിടങ്ങളിലേക്കുള്ള യാത്ര അനുവദിക്കൂ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല എന്നും ദേശീയ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവില്‍പറയുന്നു.

നൈറ്റ് കര്‍ഫ്യൂ നടപ്പാക്കുന്ന ഇടങ്ങളില്‍ വൈകിട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെയുള്ള സമയത്ത് അവശ്യസേവനങ്ങള്‍ക്കല്ലാതെ ആര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമില്ല. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഇക്കാര്യത്തില്‍തീരുമാനം എടുക്കാം. 65 വയസ്സിനു മുകളിലുള്ളവര്‍ക്കും 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുംമറ്റുതരത്തിലുള്ള അവശതകളുള്ളവര്‍ക്കും അവശ്യ സേവനങ്ങള്‍ക്കോ ആശുപത്രി യാത്രകള്‍ക്കോ അല്ലാതെപുറത്തിറങ്ങാന്‍ അനുവാദമില്ല.

ആരോഗ്യപ്രവര്‍ത്തകര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, ശുചീകരണ തൊഴിലാളികള്‍, ആംബുലന്‍സ് എന്നിവയുടെസഞ്ചാരങ്ങള്‍ ഒരു കാരണവശാലും എവിടെയും തടയരുത്.

അതത് സംസ്ഥാനങ്ങള്‍ക്ക് സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ നിരോധനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അനുവാദമുണ്ട്. ജോലിക്കാരുടെ മൊബൈല്‍ ഫോണുകളില്‍ ആരോഗ്യ സേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്ന് സ്ഥാപന ഉടമകള്‍ഉറപ്പുവരുത്തണം. പൊതു തൊഴിലിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയ നിര്‍ദ്ദേശം തുടരും. ഇവിടങ്ങളില്‍ തുപ്പിയാല്‍ പിഴചുമത്തും. പൊതുസ്ഥലത്തെ മദ്യപാനം, പാന്‍, ഗുഡ്ക, പുകയില തുടങ്ങിയ ചവക്കല്‍ എന്നിവ നിരോധിച്ചു.

കടകളില്‍ ഒരേ സമയം, അഞ്ച് പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല. ഓരോരുത്തര്‍ക്കുമിടയില്‍ ആറടിഅകലമുണ്ടായിരിക്കണം. തൊഴിലുടമകള്‍ ജോലിക്കാര്‍ക്ക് പരമാവധി വര്‍ക്ക് ഫ്രം ഹോം സൗകര്യങ്ങള്‍ ഒരുക്കണം. തെര്‍മല്‍ സ്ക്രീനിങ്ങും ഹാന്‍ഡ് വാഷും സാനിറ്റൈസര്‍ ഉപയോഗവും എല്ലാ തൊഴിലിടങ്ങളിലും ഉറപ്പാക്കണം. തൊഴിലിടങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം. സാമൂഹിക അകലം പാലിക്കണം.

പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഒരു കാരണവശാലും വെള്ളം ചേര്‍ക്കരുത്. നിര്‍ദേശം നടപ്പാക്കുന്നുണ്ടെന്ന്‌ഉറപ്പാക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് അനുമതി നല്‍കി. മാര്‍ഗരേഖയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി തലവനായ ദേശീയ നിര്‍വാഹക സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.