കോറോണ വൈറസ് രാജ്യമെമ്ബാടും പടര്‍ന്നു കൊണ്ടിരിക്കുന്ന ഈ ഈ സാഹചര്യത്തിലും മലയാളികള്‍ക്ക് അഭിമാനമായി ഈ നാലവര്‍ സംഘം. സ്വന്തം കുടുംബങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇവര്‍ Air India യിലെ സ്റ്റാഫുകളാണ്.
ദുബായില്‍ നിന്നും കരിപ്പൂരിലേക്ക് ആദ്യം പറന്നിറങ്ങിയ വിമാനത്തിലെ ജീവനക്കാരായ ഇവര്‍ ഇന്നലെ പുലര്‍ച്ചെ അബുദാബിയില്‍ നിന്നും കരിപ്പൂരിലെത്തിയ ആദ്യ വിമാനത്തിലും ഉണ്ടായിരുന്നു. മലപ്പുറം സ്വദേശി റസീന, മണ്ണാര്‍ക്കാട് സ്വദേശി റഊഫ്, കണ്ണൂര്‍ സ്വദേശി വിനീത്, വയനാട് സ്വദേശി റിജോ ജോണ്സണ് എന്നിവരാണ് വന്ദേഭാരത് സംരംഭത്തില്‍ പങ്കാളികളായത്.
ആദ്യ യാത്രയ്ക്ക് ശേഷം നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കോറോണ നെഗറ്റീവ് ആയിരുന്നു. ശേഷമാണ് ഇവര്‍ ഒരു ഭയവുമില്ലാതെ വീണ്ടും രംഗത്തെത്തിയത്. മലയാളിയായ ഇവര്‍ മലയാളികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.
അബുദാബിയിലെത്തിയ ഇവര്‍ ഒരു മണിക്കൂറിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കരിപ്പൂരിലേക്ക് പറക്കുകയായിരുന്നു. യാത്രയസംഘത്തില് 180 പേരാണ് ഉണ്ടായിരുന്നത്. യാത്ര കഴിഞ്ഞ് എത്തിയ ഇവര്‍ ഫ്ലാറ്റുകളില്‍ quarantine ല്‍ ആണ്. പരിശോധനാ ഫലം നെഗറ്റീവ് ആയാല്‍ വീണ്ടും ഇവര്‍ ദൗത്യത്തില്‍ ഏര്‍പ്പെടും.