തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നു കൂടുതല്‍ പ്രവാസികള്‍ പിറന്ന മണ്ണില്‍ പറന്നിറങ്ങും. യു.എ.ഇയില്‍ നിന്ന് എട്ട് വിമാനങ്ങളും ഒമാനില്‍ നിന്ന് ആറ് വിമാനങ്ങളും സഊദി അറേബ്യയില്‍ നിന്ന് നാലു വിമാനങ്ങളും ഖത്തറില്‍ നിന്ന് മൂന്നും കുവൈറ്റില്‍ നിന്ന് രണ്ടും ഉള്‍പ്പെടെ 38 വിമാനങ്ങളാണ് നാളെ മുതല്‍ ജൂണ്‍ 2 വരെ കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ പറന്നിറങ്ങുന്നത്.

ബഹ്‌റൈന്‍, ഫിലിപ്പൈന്‍സ്, മലേഷ്യ, യു.കെ, യു.എസ്.എ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ഇന്തോനേഷ്യ, അര്‍മേനിയ, താജിക്കിസ്താന്‍, ഉക്രയിന്‍, അയര്‍ലാന്റ്, ഇറ്റലി, റഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ വിമാനങ്ങളും കേരളത്തിലെത്തും. 6,530 യാത്രക്കാര്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനയാത്ര വഴിയും കപ്പല്‍ യാത്ര വഴിയും ഇതുവരെയായി 5,815 പേരാണ് ഇതുവരെ നാട്ടിലേയ്ക്ക് തിരിച്ചെത്തിരിക്കുന്നത്.